കി​ട​പ്പി​ലാ​യ പ്ര​വാ​സി ന​വ​യു​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
Tuesday, June 18, 2024 2:48 PM IST
അ​ൽ​ഹ​സ: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തിന്‍റെ സ​ഹാ​യ​ത്തോ​ടെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​ർ(53) ആ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

അ​ൽ​ഹ​സ മേ​ഖ​ല​യി​ലെ ഷു​ഖൈ​ഖിൽ ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി വാ​ട്ട​ർ ടാ​ങ്ക​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു മ​നോ​ജ് കു​മാ​ർ. ജോ​ലി​ക്കി​ടെ സ്ട്രോ​ക്ക് വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 23 ദി​വ​സ​മാ​യി ബെ​ഞ്ച​ല​വി ആശുപത്രിയിൽ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​നോ​ജി​നെ ന​വ​യു​ഗം അ​ൽ​ഹസ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജ​ലീ​ൽ ക​ല്ല​മ്പ​ല​വും സി​യാ​ദ് പ​ള്ളി​മു​ക്കും ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ പോ​യി പ​രി​ച​രി​ക്കു​ക​യും വേ​ണ്ട മ​നോ​ധൈ​ര്യം ന​ൽ​കി തി​രി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

കു​റ​ച്ച് ദി​വ​സ​ത്തെ ആ​ശു​പ​ത്രി ചി​കി​ത്സ​യെ തു​ട​ർ​ന്ന് കു​റ​ച്ച് അ​സു​ഖം ഭേ​ദ​പ്പെ​ട്ടെ​ങ്കി​ലും ദീ​ർ​ഘ​മാ​യ തു​ട​ർചി​കി​ത്സ മ​നോ​ജി​ന് ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തി​നെ തു​ട​ർ​ന്ന് ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ മ​നോ​ജ് ജോ​ലി ചെ​യ്തി​രു​ന്ന ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി മ​നോ​ജി​നെ നാ​ട്ടി​ൽ അ​യ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​യി.

മ​നോ​ജി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ച് ചി​കി​ത്സ​യു​ടെ റി​പ്പോ​ർ​ട്ട് നാ​ട്ടി​ൽ തു​ട​ർചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് മ​നോ​ജി​നെ നാ​ട്ടി​ൽ അ​യ​ക്കാ​നു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജി മ​തി​ല​കം, മ​ണി​ക്കു​ട്ട​ൻ, ഷി​ബു കു​മാ​ർ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ വി​ക്ര​മ​ൻ തി​രു​വ​ന​ന്ത​പു​ര​വും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സ് സൗ​ക​ര്യം ന​വ​യു​ഗം നോ​ർ​ക്ക പ്ര​വ​ർ​ത്ത​ക​നാ​യ ദാ​സ​ൻ രാ​ഘ​വ​ൻ നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു​വ​രു​ത്തി.

തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​നോ​ജി​നൊ​പ്പം ജ​ലീ​ൽ ക​ല്ല​മ്പ​ല​വും സ​ഹ​യാ​ത്രി​ക​നാ​യി, ദ​മാം വി​മാ​ന​താ​വ​ളം വ​ഴി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​യി.

മ​നോ​ജി​നെ യാ​ത്ര​യാ​ക്കാ​നാ​യി വിമാനത്താവളത്തിൽ ഷാ​ജി മ​തി​ല​കം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, വി​ക്ര​മ​ൻ തി​രു​വ​ന​ന്ത​പു​രം, ജ​ലീ​ൽ ക​ല്ല​മ്പ​ലം, സി​യാ​ദ് പ​ള്ളി​മു​ക്ക് എ​ന്നി​വ​രെ​ല്ലാം എ​ത്തി​യി​രു​ന്നു.

വി​മാ​ന​ത്താവളത്തിലുണ്ടായ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഷാ​ജി മ​തി​ല​കം ഇ​ട​പെ​ട്ട് പൂ​ർ​ത്തി​യാ​ക്കി.