ദുബായി: ബഹുനില കെട്ടിടത്തിന് മുകളിൽനിന്നു വീണ് മലയാളി യുവാവ് ദുബായിയിൽ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം തനീം (വെള്ളൂർ) വീട്ടിൽ ഗഫൂറിന്റെ (കാക്കാഴം സ്കൂൾ റിട്ട. അറബി അധ്യാപകൻ) മകൻ ആരിഫ് അലി(29) ആണ് മരിച്ചത്.
എസി ടെക്നീഷനായ ആരിഫ് ജോലിക്കിടെ വീണ് മരിച്ചു എന്ന് തിങ്കളാഴ്ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആരിഫ് അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ദുബായിലേക്ക് തിരിച്ചു.
അമ്മ: ആബിദ. സഹോദരങ്ങൾ: അനസ്, അനീസ.