ക്യു​കെ​ഐ​സി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2024 2:32 PM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഈ​ദു​ൽ അ​ദ്ഹ​യോ​ട് അ​നു​ബ​ന്ധി​ച്ച് "പെ​രു​ന്നാ​ൾ വൈ​ബ്' ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​ൻ ഉ​മ​ർ ഫൈ​സി ഈ​ദ് സ​ന്ദേ​ശം കൈ​മാ​റി.

ഇ​ബ്റാ​ഹിം ന​ബി​യു​ടെ ത്യാ​ഗ​സ്മ​ര​ണ പു​തു​ക്കു​ന്ന ഈ​ദു​ൽ അ​ദ്ഹ​യു​ടെ ഓ​ർ​മ​ക​ൾ അ​ദ്ദേ​ഹം സ​ദ​സ്യ​രു​മാ​യി പ​ങ്കു​വ​ച്ചു. ശ​ബീ​റ​ലി അ​ത്തോ​ളി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, അ​ബ്ദു​ൽ ഹ​കീം പി​ലാ​ത്ത​റ, വി.​കെ. ഷ​ഹാ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്വി​സ് മ​ത്സ​രം, ജ​സ്റ്റ് എ ​മി​നി​റ്റ് ടോ​ക് എ​ന്നി​വ​ക്ക് മു​ർ​ഷി​ദ് മ​ങ്ക​ട, മു​ഹ​മ്മ​ദ് ഫെ​ബി​ൽ, സെ​ലു അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, ഇ​സ്മാ​ഇ​ൽ ന​ന്തി, കെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ (അ​ൽ​ഖോ​ബാ​ർ) എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.