എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍റെ പ​വ​ർ​ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം
Thursday, June 20, 2024 5:29 PM IST
അ​ബു​ദാ​ബി: വി​മാ​ന​ത്തി​ല്‍ പ​വ​ർ​ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം. എ​യ​ര്‍ അ​റേ​ബ്യ​യു​ടെ അ​ബു​ദാ​ബി - കോ​ഴി​ക്കോ​ട് വി​മാ​നം ഇ​ന്ന് പു​ല​ര്‍​ച്ചെ പു​റ​പ്പെ​ടു​മ്പോ​ളാ​ണ് സം​ഭ​വം.

മ​ല​യാ​ളി​യാ​യ യാ​ത്ര​ക്കാ​ര‍​ന്‍റെ പ​വ​ര്‍ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​വ​ർ ബാ​ങ്ക് കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വി​നെ​യും സ​ഹോ​ദ​രി​യെ​യും അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് എ​മ​ര്‍​ജ​ന്‍​സി ഡോ​ര്‍ തു​റ​ന്ന മ​റ്റു ര​ണ്ടു​പേ​രെ​യും ത​ട​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചു.