ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​സ്ത​ക പ്ര​കാ​ശ​നം ചെ​യ്യു​ന്നു
Tuesday, June 18, 2024 12:22 PM IST
സി​ൽ​ജി ജെ. ​ടോം
ദു​ബാ​യി: ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ക്രി​സ്ത്യ​ൻ കോ​ള​ജ് അ​ലു​മി​നി ഫെ​ഡ​റേ​ഷ​ൻ യു​എ​ഇ ചാ​പ്റ്റ​ർ കേ​ര​ള​ത്തി​ലെ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​നും ഹ​രി​തം ബു​ക്സു​മാ​യി ചേ​ർ​ന്ന് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ "സ്മൃ​തി​ല​യം' എ​ന്ന പേ​രി​ൽ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ "എ​ന്‍റെ ക​ലാ​ല​യം - 2' എ​ന്ന പു​സ്ത​ക ര​ച​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക മേ​ള​യി​ൽ ക്രി​സ്ത്യ​ൻ കോ​ള​ജ് ചെ​ങ്ങ​ന്നൂ​ർ അ​ലു​മി​നി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ക്കു​ന്ന​ത്.

സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ല​സി സ്മൃ​തി​ല​യ​ത്തി​ന്‍റെ പോ​സ്റ്റ​റും ടീ​സ​റും പ്ര​കാ​ശ​നം ചെ​യ്തു. ത​ന്‍റെ കോ​ള​ജ് പ​ഠ​ന​കാ​ല​ത്തെ നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സി​നി​മാ മോ​ഹ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

സി​നി​മാ രം​ഗ​ത്തേ​ക്ക് പി​ച്ച​വ​ച്ചു ന​ട​ത്തി​യ ക​ളി​ത്തൊ​ട്ടി​ലാ​ണ് കോ​ള​ജ് കാ​ല​ഘ​ട്ടം. വാ​യ​ന​യാ​ണ് ത​ന്നെ ന​ല്ലൊ​രു തി​ര​ക്ക​ഥാ​കൃ​ത്താ​ക്കി​യ​തെ​ന്നും പു​തി​യ ത​ല​മു​റ​യു​ടെ എ​ഴു​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ ഇ​ട​യാ​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ജീ​വി​ത​ത്തി​ൽ ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ കു​ളി​രോ​ർ​മ​ക​ളു​ടെ മ​ർ​മ​ര​മു​ണ​ർ​ത്തു​ന്ന ന​ല്ല നാ​ളു​ക​ളാ​ണ് ക​ലാ​ല​യ ജീ​വി​തം. കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ ര​സ​ച്ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്കി അ​റു​പ​തി​ല​ധി​കം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തു​ന്ന ക​ലാ​ല​യ ജീ​വി​ത​ത്തി​ലെ മ​ധു​ര​സ്മ​ര​ണ​ക​ളു​ടെ ക​ഥ​യും ക​വി​ത​യും ലേ​ഖ​ന​വും കൊ​ണ്ടു നി​റ​ച്ച നി​റ​ക്കൂ​ട്ട് ആ​യി​രി​ക്കും ഈ ​ഓ​ർ​മ​ച്ചെ​പ്പ് എ​ഡി​റ്റ​ർ ചെ​റി​യാ​ൻ ടി. ​കീ​ക്കാ​ട് അ​റി​യി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജ് അ​ലു​മി​നി ഫെ​ഡ​റേ​ഷ​ൻ (യു​എ​ഇ) ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് കോ​യാ​ട്ട് (പ്ര​സി​ഡ​ന്‍റ്), ഉ​ദ​യ​വ​ർ​മ (സെ​ക്ര​ട്ട​റി), ബി​ജി സ്ക്ക​റി​യ (ട്ര​ഷ​റ​ർ) ജേ​ക്ക​ബ് ഈ​പ്പ​ൻ (അ​ക്കാ​ഫ് പ്ര​തി​നി​ധി) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഒ​രി​ക്ക​ൽ മ​ങ്ങി​പ്പോ​യ എ​ഴു​ത്തു​കാ​ര​ൻ എ​ന്ന സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന് ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്. ഇ​തി​ലേ​ക്ക് ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ച​ന​ക​ൾ അ​യ​ക്കാം.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് കോ​യാ​ട്ട് (1968-73 ബാ​ച്ച്) പ്ര​സി​ഡ​ന്‍റ് - +971 55 100 0931, ഉ​ദ​യ​വ​ർ​മ (1979-84 ബാ​ച്ച്) സെ​ക്ര​ട്ട​റി - +971 50 788 9689, ചെ​റി​യാ​ൻ ടി. ​കീ​ക്കാ​ട് (1978- 83 ബാ​ച്ച്) ചീ​ഫ് എ​ഡി​റ്റ​ർ - +971 50 659 8227.