മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി
Tuesday, June 25, 2024 1:44 PM IST
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ പൊ​ട്ട​ങ്കു​ളം സ്വ​ദേ​ശി​നി റാ​ബി​അ ഹ​ജ്ജു​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി. ഹ​ജ്ജ് ക​ഴി​ഞ്ഞു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പി​ൽ മ​ക്ക​യി​ലെ താ​മ​സ സ്ഥ​ല​ത്തു വ​ച്ചു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​വു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് അ​ബ്ദു​ള്ള കു​ട്ടി ഹാ​ജി​യും അ​വ​രോ​ടൊ​പ്പം ഹ​ജ്ജി​ന് ഉ​ണ്ടാ​യി​രു​ന്നു. ജ​നാ​സ​യെ ഗ്രൂ​പ്പ്‌ ലീ​ഡ​ർ​മാ​രാ​യ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി വ​ള്ളി​യാ​ട് തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു. മ​ക്ക​ൾ: ഇ​സ്മാ​ഈ​ൽ, ആ​ഇ​ഷാ​ബി, ശ​റ​ഫു​ദ്ധീ​ൻ, റ​സി​യ, ഹ​നാ​ൻ, ഖ​ദീ​ജ. മ​രു​മ​ക്ക​ൾ: ത​സ്‌​ലീ​മ, അ​ബ്ദു നാ​സ​ർ, മു​ഫീ​ദ, മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, മു​ഫ​സി​ൽ.


കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ജ​മാ​ൽ ക​ക്കാ​ട്, റ​ഷീ​ദ് അ​സ്ഹ​രി, ഷാ​ഫി ബാ​ഖ​വി, ഹ​നീ​ഫ് അ​മാ​നി, സു​ഹൈ​ർ കോ​ത​മം​ഗ​ലം, ക​ബീ​ർ പ​റ​മ്പി​ൽ പീ​ടി​ക, ഫി​റോ​സ് സ​അ​ദി, അ​ലി പു​ളി​യ​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​വ​രമറി​ഞ്ഞു ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളും കൂ​ടെ ഹ​ജ്ജി​ന് എ​ത്തി​യ​വ​രു​മാ​യ ഒ​ട്ടേ​റെ പേ​ർ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു.