കോട്ടയം: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര നടപടി ഉണ്ടാകണമെന്നും പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അനുശോചനയോഗത്തില്‍ ആവശ്യപ്പെട്ടു.
ലേബര്‍ ക്യാമ്പുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കലാം, ഇട്ടി ചെറിയാന്, ജേക്കബ് മാത്യു, അലക്സാണ്ടര്‍ മാത്യു, മധു വാകത്താനം എന്നിവര്‍ പ്രസംഗിച്ചു.