ലേ​ബ​ർ ക്യാ​മ്പ് ദു​ര​ന്തം: കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Thursday, June 20, 2024 8:23 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈറ്റ് സി​റ്റി: മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ച്ച് കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ച​ന സം​ഗ​മം സം​ഘ​ടി​പി​ച്ചു.

സ​മീ​പ കാ​ല​ത്തൊ​ന്നും ഇ​ത്ര ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന് കു​വൈ​റ്റ് സാ​ക്ഷി​യാ​യി​ട്ടി​ല്ലെ​ന്നും ഈ ​ദു​ര​ന്തം കു​വൈ​റ്റ് സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്ത രീ​തി അ​ങ്ങേ​യ​റ്റം പ്ര​ശം​സ​നീ​യ​മാ​യി​രു​ന്നെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ് മി​ശാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹി​ന്‍റെയും കു​വൈ​റ്റ് ഭ​ര​ണ കൂ​ട​ത്തി​ന്‍റെ​യും അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മാ​തൃ​കാ​പ​ര​മാ​ണ്. ഇ​ന്ത്യാ ഗ​വ​ൺമെന്‍റിന്‍റെയും ധ്രു​ത​ഗ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

കെ എംസി സി അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം ദു​ര​ന്ത മു​ഖ​ത്ത് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​രു​ന്നു.


കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യക്ഷ​ത വ​ഹി​ച്ചു. മൗ​ന പ്രാ​ർഥ​നയ്​ക്ക് ശേ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ​ബാ​ൽ മാ​വി​ലാ​ടം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മു​ബീ​ൻ അ​ഹ​മ​ദ്, സു​രേ​ഷ് മാ​ത്തൂ​ർ, അ​നൂ​പ് മാ​ങ്ങാ​ട്, ബേ​ബി ഔ​സേ​പ്പ്, കെ ​ബ​ഷീ​ർ, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, അ​സ്ലം, ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, അ​ബ്ദു​ല്ല വ​ട​ക​ര, നി​ജാ​സ്, ഗ​ഫൂ​ർ വ​യ​നാ​ട്, അ​ഷ്റ​ഫ് അ​പ്പ​ക്കാ​ട​ൻ, അ​ജ്മ​ൽ വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും സ​ലാം പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.