മലയാളി വി​ദ്യാ​ർ​ഥി അ​ബു​ദാ​ബി​യി​ൽ ഏ​ണി​പ്പ​ടി​യി​ൽനി​ന്നു വീ​ണുമ​രി​ച്ചു
Wednesday, June 19, 2024 12:44 PM IST
കണ്ണൂർ: അ​ബു​ദാ​ബി​യി​ൽ വീ​ടി​ന്‍റെ ഏ​ണി​പ്പ​ട​യി​ൽനിന്നു വീ​ണ് കണ്ണൂർ പ​ഴ​യ​ങ്ങാ​ടി വാ​ടി​ക്ക​ൽ​ക​ട​വ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​ടാ​യി വാ​ടി​ക്ക​ൽ സ്വ​ദേ​ശി​യും അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് റാ​സി​ഖ് - വാ​ടി​ക്ക​ൽ ഗ്രീ​ൻ പാ​ല​സി​ൽ കെ.​സി. ഫാ​ത്തി​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​മ​ൻ(21) ആ​ണ് മ​രി​ച്ച​ത്. ‌

അ​ബു​ദാ​ബി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ഏ​ണി​പ്പ​ടി​യി​ൽനിന്നു കാ​ൽ​വ​ഴു​തി ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ചൊവ്വാഴ്ചയാണ് അ​പ​ക​ടം നടന്നത്.

മൃ​ത​ദേ​ഹം അ​ബു​ദാ​ബി​യി​ലെ ബ​നി​യാ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി‍യിൽ സൂക്ഷിച്ചിരിക്കുകയാണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ഷ​ൻ, റൈ​ഹാ​ൻ.