ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്ത്യ 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു
Saturday, June 22, 2024 11:41 AM IST
ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ൽ നി​ന്ന് ഇ​ന്ത്യ പ​ന്ത്ര​ണ്ട് മി​റാ​ഷ് 2000-5 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ച​ർ​ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന. ഖ​ത്ത​ർ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ​ന്‍റേ​ഷ​നും യോ​ഗ​ത്തി​ൽ ന​ട​ന്നു.

ഖ​ത്ത​റി​ന്‍റെ നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ന്‍റെ കൈ​വ​ശ​മു​ള്ള മി​റാ​ഷ് 2000 ശ്രേ​ണി​യി​ല്‍​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ണെ​ന്ന് ഇ​ന്ത്യ​യു​ടെ പ​ക്ക​ലു​ള്ള മി​റാ​ഷ് വി​മാ​ന​ങ്ങ​ൾ.

ര​ണ്ട് വി​മാ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​ൻ സ​മാ​ന​മാ​ണ്. ഖ​ത്ത​റി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ മി​റാ​ഷ് വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തോ​ടെ ഇ​ന്ത്യ​ന്‍ പോ​ര്‍​വി​മാ​ന ശേ​ഖ​രം ക​രു​ത്തു​റ്റ​താ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.