ഒ​മാ​നി​ൽ വേ​ന​ൽ തു​മ്പി​ക​ൾക്ക് ​ജൂ​ലൈ 12ന് ​തു​ട​ക്കം
Wednesday, June 26, 2024 7:43 AM IST
സേവ്യർ കാവാലം
മസ്കറ്റ് : ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് കേ​ര​ള​വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന "​വേ​ന​ൽ തു​മ്പി​ക​ൾ' ക്യാ​മ്പ് ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം ക്ലാ​സു​മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ജൂ​ലൈ 12, 13, 19, 20 തീ​യ​തി​ക​ളി​ലാ​യി ഡാ​ർ സ​യി​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ആ​യി​രി​ക്കും ക്യാ​മ്പ് ന​ട​ക്കു​ക.

കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ ക​ണ്ട​റി​ഞ്ഞ് അ​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ വി​നോ​ദ വി​ജ്ഞാ​ന​പ്ര​ദ​മാ​യാ​ണ് ക്യാ​മ്പി​ന്‍റെ ക​രി​ക്കു​ലം ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ട​ലു​ക​ളി​ൽ നി​ന്ന് പു​റ​ത്ത് ക​ട​ക്കു​ക, സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ശീ​ല​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും സ​മീ​പ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ൾ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക, വാ​യ​ന എ​ഴു​ത്ത് ചി​ത്രം നാ​ട​കം സം​ഗീ​തം സി​നി​മ തു​ട​ങ്ങി​യ സ​ർ​ഗാ​ത്മ​ക സാ​ധ്യ​ത​ക​ളെ ജീ​വി​ത വി​ജ​യ​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്യാ​ന്പിന്‍റെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ൾ.


കേ​ര​ള വി​ഭാ​ഗം നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷം കോ​വി​ഡ് കാ​ല​ത്തൊ​ഴി​കെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഗൂ​ഗി​ൾ ഫോം ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യതി ജൂ​ലൈ 5 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 91759352, 98982706 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.