അ​ബു​ദാ​ബി​യി​ലെ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്രം മോ​ദി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, February 14, 2024 12:16 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ആ​ദ്യ​ത്തെ ഹി​ന്ദു​ക്ഷേ​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബു​ദാ​ബി-​ദു​ബാ​യി പ്ര​ധാ​ന ഹൈ​വേ​യോ​ടു ചേ​ർ​ന്ന് അ​ബു മു​റൈ​ഖ​യി​ലാ​ണ് ക്ഷേ​ത്രം.

അ​ബു​ദാ​ബി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ പ്ര​സി​ഡ​ന്‍റ് ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ സ​യ്യി​ദ് അ​ൽ ന​ഹ്യാ​ൻ സ്വീ​ക​രി​ച്ചു. ഇ​രു​വ​രും പ​ര​സ്പ​രം ആ​ശ്ലേ​ഷി​ക്കു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ന​ൽ​കി. ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​നു ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ മോ​ദി ഇ​വി​ടെ വ​രു​ന്പോ​ഴെ​ല്ലാം സ്വ​ന്തം കു​ടും​ബ​ത്തെ കാ​ണാ​ൻ വ​രു​ന്ന വി​കാ​ര​മാ​ണു​ള്ള​തെ​ന്നു വി​ശ​ദീ​ക​രി​ച്ചു.

യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന് സ​യ്യി​ദ് സ്പോ​ർ​ട്ട് സി​റ്റി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന അ​ഹ്‌​ല​ൻ മോ​ദി സ​മ്മേ​ള​ന​വും ന​ട​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റ്റ​ന്പ​തി​ലേ​റെ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.