മ​ല​പ്പു​റം ഫെ​സ്റ്റ് അ​ബു​ദാ​ബി​യി​ൽ ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ
Wednesday, August 28, 2024 3:12 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: മ​ല​പ്പു​റം ഫെ​സ്റ്റി​ന്‍റെ ര​ണ്ടാം സീ​സ​ൺ ഒ​ക്‌​ടോ​ബ​റി​ൽ അ​ബു​ദാ​ബി​യി​ൽ ന‌​ട​ക്കും. അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി‌​യാ​ണ് "മ​ഹി​തം മ​ല​പ്പു​റം' എ​ന്ന പേ​രി​ൽ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫെ​സ്റ്റി​ന്‍റെ വി​ഡി​യോ ലോ​ഞ്ചിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ മെ​യി​ൻ ഹാ​ളി​ൽ കെ​എം​സി​സി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റി​ലീ​സ് ചെ​യ്തു. 2022ൽ ​സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റ് വ​ള​രെ​യ​ധി​കം ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

ഈ ​വ​ർ​ഷം മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഫെ​സ്റ്റ് ഈ ​വ​രു​ന്ന ഒ​ക്‌​ടോ​ബ​ർ 25, 26, 27 തീ​യ​തി​ക​ളി​ലാ​ണ് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന​ത്. ഒ​ട്ട​ന​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ നാ​ട്ടി​ൽ നി​ന്നും എ​ത്തു​ന്നു​ണ്ട്.

മു​ഹ​മ്മ​ദ് അ​സീ​ബി​ന്‍റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ്രോ​ഗ്രാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള, സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പൊ​ന്നാ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ സി.​കെ. കു​ഞ്ഞി​പ്പ മോ​ങ്ങം ഷാ​ഹി​ർ പൊ​ന്നാ​നി, ഹ​സ​ൻ അ​രീ​ക്ക​ൻ, സി​റാ​ജ് ആ​ത​വ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ല​പ്പു​റം ഫെ​സ്റ്റി​നെ കു​റി​ച്ചു ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ വ​റ്റ​ലൂ​ർ, മു​നീ​ർ എ​ട​യൂ​ർ, സാ​ൽ​മി പ​ര​പ്പ​ന​ങ്ങാ​ടി, നാ​സ​ർ വൈ​ല​ത്തൂ​ർ, സ​മീ​ർ പു​റ​ത്തൂ​ർ, ഫൈ​സ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, സൈ​ദ് മു​ഹ​മ്മ​ദ്‌, മു​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ​ലി മ​മ്പാ​ട്, ബീ​രാ​ൻ​കു​ട്ടി ഇ​രി​ങ്ങാ​വൂ​ർ തു​ട​ങ്ങി മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്‌ മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ​ക്കോ​യ സ്വാ​ഗ​ത​വും ഷാ​ഹി​ദ് ചെ​മ്മു​ക്ക​ൻ ന​ന്ദി​യും പ​റ​ഞ്ഞു.