ഒ​മാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; നാ​ല് ഇ​ന്ത്യ​ക്കാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, August 28, 2024 4:07 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഹൈ​മ​യി​ല്‍ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം നാ​ല് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ട്ര​ക്കി​ലി​ടി​ച്ച്‌ ക​ത്തു​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക റാ​യ്ച്ചു​രു ദേ​വ​ദു​ർ​ഗ സ്വ​ദേ​ശി​ക​ളാ​യ അ​ദി​ശേ​ഷ് ബാ​സ​വ​രാ​ജ്, പ​വ​ൻ​കു​മാ​ർ, പൂ​ജ മാ​യ​പ്പ, വി​ജ​യ മാ​യ​പ്പ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


നി​സ്‌​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ദി​ശേ​ഷും ബ​ന്ധു​ക്ക​ളും സ​ലാ​ല സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ന്ധു​ക്ക​ൾ വി​സി​റ്റിം​ഗ് വി​സ​യി​ൽ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.