മാ​താ​വി​ന്‍റെ ജ​ന​ന​പെ​രു​ന്നാ​ളും കു​വൈ​റ്റ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും ചൊ​വ്വാ​ഴ്ച മു​ത​ൽ
Monday, September 2, 2024 1:20 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വാ മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള എ​ട്ട്‌ നോ​മ്പാ​ച​ര​ണ​വും വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ വൈ​കു​ന്നേ​രം 6.30 മു​ത​ൽ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ വ​ച്ച്‌ ന​ട​ത്തും.


വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ൺ​വ​ൻ​ഷ​നും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടു നോ​മ്പ്‌ വീ​ട​ലി​ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച വി​ള​മ്പും ന​ട​ക്കും.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​നും വാ​ഗ്മി​യു​മാ​യ റ​വ. ഫാ. ​നോ​ബി​ൻ ഫി​ലി​പ്പ്‌ വ​ച​ന​ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കും.