ഐസിഎഫ് കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, September 5, 2024 6:21 AM IST
മ​ക്ക: പ​ര​മ ദ​രി​ദ്ര​രും നി​രാ​ലം​ബ​രും തി​ങ്ങി താ​മ​സി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ക്ക ഐസിഎ​ഫ് അ​ഞ്ചു പൊ​തു കി​ണ​റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി.

ബീ​ഹാ​റി​ലെ ചോ​ർ​ക്കൂ​ർ , ജാ​ർ​ഖ​ണ്ടി​ലെ നോ​ബി​ട്ടോ​ല, ഗ​ന്നി പ​ര, പ​ശ്ചി​മ ബം​ഗാ​ളി​ലെ ചി​ക്നി, കു​രി​യാ​ട്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ർ​ക​സ് ത്വ​യ്ബ ഗാ​ർ​ഡ​ൻ സ്വീ​റ്റ് വാ​ട്ട​ർ പ്രോ​ജ​ക്ടു​മാ​യി സ​ഹ​ക​രി​ച്ചു കി​ണ​റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ജാ​തി മ​ത ഭേ​ദ​മ​ന്യേ കു​ടി​ക്കാ​നും വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു പോ​യി ശേ​ഖ​രി​ച്ചുവയ്​ക്കാ​നും മ​സ്ജി​ദു​ക​ളി​ൽ അം​ഗ​ശു​ദ്ധി വ​രു​ത്താ​നും ഓ​രോ കി​ണ​റു​ക​ൾ​ക്ക​രി​കി​ലും പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ക്ക സെ​ൻ​ട്ര​ൽ ​ഇ​ൽ​ത്തി​സം 2024 ​എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​മ്പി​ൽ കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ പ​റ​വൂ​രി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ഐസിഎ​ഫ് ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ്യം വ​ഹി​ച്ചു.


ഐസിഎഫ് മ​ക്ക പ്രൊ​വി​ൻ​സ് ഓ​ർ​ഗാ​നൈ​ശേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു നാ​സ്വി​ർ അ​ൻ​വ​രി ഉ​ദ്ഘാ​ട​ന​വും മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ പ​റ​വൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ത്വ​ൽ​ഹ​ത്ത് മാ​ത്തോ​ട്ടം, ഹ​മീ​ദ് പൂ​ക്കോ​ട​ൻ, സ​ൽ​മാ​ൻ വെ​ങ്ങ​ളം, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, റ​ഷീ​ദ് വേ​ങ്ങ​ര, നാ​സ​ർ ത​ച്ചം പൊ​യി​ൽ, സു​ഹൈ​ർ, ഷ​ഹീ​ർ കോ​ട്ട​ക്ക​ൽ സം​ബ​ന്ധി​ച്ചു. ശി​ഹാ​ബ് കു​റു​ക​ത്താ​ണി സ്വാ​ഗ​താ​വും ജ​മാ​ൽ ക​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.