മ​സ്ക​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു
Wednesday, August 21, 2024 3:22 PM IST
മ​സ്ക​റ്റ്: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം കീ​ഴൂ​ർ ആ​ര്യ ഭ​വ​നി​ൽ മ​ധു​ലാ​ൽ(54) മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക‌​ടം ന‌​ട​ന്ന​ത്.

മ​ധു​വി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​പ​ക​ട​ വി​വ​രം അ​റി​യു​ന്ന​ത്.

മ​ധു 32 വ​ർ​ഷ​മാ​യി ഒ​മാ​നി​ലാ​ണ്. സു​വൈ​ദ് ഖ​ദ്റ​യി​ലെ ക​ൺ​സ്ട്ര​ക്‌​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ ഫോ​ർ​മാ​നാ​യി​രു​ന്നു. ഭാ​ര്യ ര​ഞ്ജു കൃ​ഷ്ണ. മ​ക്ക​ൾ: ആ​ര്യ, ആ​തി​ര. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.