അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
Thursday, September 5, 2024 3:55 PM IST
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റിവ​രു​ന്ന​താ​യി ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​ക​രാ​നു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ഭു​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്തോ അ​റ​ബ് ബ​ന്ധം കൂ​ടു​ത​ല്‍ ഊ​ഷ്മ​ളം ആ​ക്കു​ന്ന​തി​ല്‍ അ​റ​ബി ഭാ​ഷ​യ്ക്ക് സു​പ്ര​ധാ​ന​മാ​യ പ​ങ്കു​ണ്ടെ​ന്നും ലോ​ക സം​സ്‌​കാ​രത്തി​നും വൈ​ജ്ഞാ​നി​ക ന​വോ​ഥാ​നത്തി​നും സം​ഭാ​വ​നക​ള്‍ ന​ല്‍​കി​യ അ​റ​ബി ഭാ​ഷ, ച​രി​ത്രപ​ര​വും സാ​ഹി​ത്യ പ​ര​വു​മാ​യ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ളതാ​ണെ​ണും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഴ​ക്കാ​ട് ദാ​റു​ല്‍ ഉ​ലൂം അ​റ​ബി​ക് കോ​ള​ജി​ലെ അ​റ​ബി​ക് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റ​ബി ഭാ​ഷ​യി​ല്‍ മി​ക​വ് പു​ല​ര്‍​ത്തു​ന്ന​വ​ര്‍​ക്ക് ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണു​ള്ള​തെ​ന്നും ഭാ​ഷാ​പ​രി​ജ്ഞാ​നം വ​ള​ര്‍​ത്താ​നും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും അ​റ​ബി ക്ല​ബു​പോ​ലു​ള്ള ല​ഭ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.

ഇ​ന്ത്യ​യും ഗ​ള്‍​ഫ് നാ​ടു​ക​ളും ത​മ്മി​ല്‍ വ​ള​രെ ഊ​ഷ്മ​ള​മാ​യ ബ​ന്ധമാ​ണ് നി​ല നി​ല്‍​ക്കു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ന് ശ​ക്തി പ​ക​രാ​നും കൂ​ടു​ത​ല്‍ ര​ച​നാ​ത്മ​ക മാ​യ രീ​തി​യി​ല്‍ നി​ല നി​ര്‍​ത്താ​നും അ​റ​ബി ഭാ​ഷാ പ്ര​ചാ​ര​ണത്തി​ന് ക​ഴി​യും.


ലോ​ക​ത്ത് ഏ​റ്റ​വും സ​ജീ​വമാ​യ ഭാ​ഷക​ളി​ലൊ​ന്നാ​ണ് അ​റ​ബി ഭാ​ഷ. അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും എ​ന്നും നി​ല​നി​ല്‍​ക്കു​മെ​ന്നും അ​റ​ബ് ക്ലബ് അ​തി​ന്‍റെ നി​യോ​ഗം നി​റ​വേ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.ഐ.പി. ​അ​ബ്ദു​സലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ചീ​ന കാ​ലം മു​ത​ലേ ക​ച്ച​വ​ട​ത്തി​നെ​ത്തി​യ അ​റ​ബി​ക​ളു​മാ​യി ഊ​ഷ്മ​ള​മാ​യ ബ​ന്ധം നി​ല​നി​ര്‍​ത്തി​യ കേ​ര​ള​ക്ക​ര​യി​ല്‍ അ​റ​ബി ഭാ​ഷ​യു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും മ​ല​യാ​ളി ജീ​വി​ത​ത്തി​ല്‍ അ​റ​ബി ഭാ​ഷ വ​രു​ത്തി​യ മാ​റ്റ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

കോ​ള​ജ് അ​റ​ബി വ​കു​പ്പ് മേ​ധാ​വി കെ.സി. ന​ജ്മ​ല്‍ ബാ​ബു, കോ​ള​ജ് യൂ​ണി​യ​ന്‍ എ​ഡി​റ്റ​ര്‍ ന​സീ​ബ് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. അ​റ​ബി ക്ല​ബ് ക​ണ്‍​വീ​ന​ര്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ വി.പി. മു​ഹ​മ്മ​ദ് ഇ​ര്‍​ഷാ​ദ് ക്ല​ബിന്‍റെ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ര്‍ റു​ബീ​ന സ്വാ​ഗ​ത​വും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ പി.സി. അ​ബ്ദു​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.