കോ​ഴി​ക്കോ​ട്‌ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Friday, August 23, 2024 3:02 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് 2023-24 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്നു​ണ്ട്.

2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ പൊ​തു​പ​രീ​ക്ഷ​യി​ൽ 80 ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ലും മാ​ർ​ക്കു​ക​ൾ നേ​ടി​യ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യാ​ണ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 18ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്‌​കൂ​ളി​ൽ വെ​ച്ചു ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ച​ട​ങ്ങി​ൽ വെ​ച്ചു വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.


ഇ​തി​നാ​യി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക് ലി​സ്റ്റ് കോ​പ്പി സ​ഹി​തം സെ​പ്റ്റം​ബ​ർ 25 നു ​മു​ൻ​പാ​യി അ​താ​ത് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മാ​ർ മു​ഖേ​നെ​യോ അ​സോ​സി​യേ​ഷ​ൻ ഇ​മെ​യി​ലാ​യ [email protected] എ​ന്ന വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ​ക​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്ത ഐ​ഡി ന​മ്പ​റോ, അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റോ അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.