ദോഹ: വിഎംഎച്ച്എം യുപിഎസ് പുണര്‍പ്പ പ്രധാനധ്യാപിക മഹര്‍ബാന്‍ കെ.സിക്ക് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി സമ്മാനിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
എസ്ആര്‍ജി കണ്‍വീനര്‍ അലവി കരുവാട്ടില്‍, പിടിഎ പ്രസിഡന്റ് ബഷീര്‍ വെങ്കിട്ട, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹ്മ്മദുണ്ണി ഒളകര, വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍, മാധ്യമ പ്രവര്ത്തകന് കെ.പി.ഷമീര്‍ രാമപുരം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.