കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ലോ​ഷി​പ്പി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Friday, August 23, 2024 11:07 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ലോ​ഷി​പ്പ്(കെ​ഇ​സി​എ​ഫ്) 2024 - 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കു​വൈ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ഇ​ട​വ​ക വി​കാ​രി റ​വ. പി.​ജെ. സി​ബി പ്ര​സി​ഡ​ന്‍റും സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​പി.​ജെ. എ​ബ്ര​ഹാം വൈ​ദീ​ക വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ഇ​ട​വ​കാം​ഗം ബാ​ബു എ​ബ്ര​ഹാം ജോ​ണി​നെ അ​ൽ​മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം ബാ​ബു കെ. ​തോ​മ​സി​നെ സെ​ക്ര​ട്ട​റി​യാ​യും സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​എ​സ്ഐ ച​ർ​ച്ച് ഇ​ട​വ​കാം​ഗ​മാ​യ ജി​ബു ജേ​ക്ക​ബ് വ​ർ​ഗീ​സി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.


കു​വൈ​റ്റി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ, മാ​ർ​ത്തോ​മ്മാ, ഇ​വാ​ൻ​ജ​ലി​ക്ക​ൽ, സി​എ​സ്ഐ, ക്നാ​നാ​യ സ​ഭ​ക​ളി​ലെ 17 പ​ള്ളി​ക​ളാ​ണ് കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ കൂ​ട്ടാ​യ്മ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദീ​ക കൂ​ട്ടാ​യ്മ, ബൈ​ബി​ൾ ക്വി​സ്, സം​യു​ക്ത ക്രി​സ്തു​മ​സ് ആ​ഘോ​ഷം തു​ട​ങ്ങി​യ​വ 2005 മു​ത​ൽ കെ​ഇ​സി​എ​ഫ് ന​ട​ത്തി വ​രു​ന്ന​താ​യി സെ​ക്ര​ട്ട​റി ബാ​ബു കെ. ​തോ​മ​സ് അ​റി​യി​ച്ചു.