ജുബൈൽ: സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. അബു ഹൈദ്രിയ റോഡിൽ തബ്ലൈൻ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മുബരിക് ഖാൻ സലിം ഖാൻ(24), സമീർ അലി മക്ബൂൽ ഖാൻ(26) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ ട്രെയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർ ഏത് സംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ അൽ നാരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.