കാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി അന്തരിച്ചു
Thursday, September 5, 2024 6:48 AM IST
ദമ്മാം: മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67 ), കാൻസർ രോഗബാധിതനായി ചികിത്സയിലിരിക്കേ നാട്ടിൽ മരണമടഞ്ഞു.

അൽകോബാർ തുഗ്ബയിൽ ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തി വന്നിരുന്ന മോഹനൻ ചെട്ടിയാർ, ഒന്നര വർഷം മുൻപാണ് കാൻസർ രോഗബാധിതരെന്ന് തിരിച്ചറിഞ്ഞു ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയത്.

നാട്ടിലെ ചികിത്സ വഴി രോഗം ഭേദമാക്കി തിരികെ സൗദിയിലേക്ക് മടങ്ങാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിധി അതിനു സമ്മതിച്ചില്ല. കോബാർ പ്രവാസലോകത്തു സജീവമായിരുന്ന മോഹനൻ ചെട്ടിയാർക്ക് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു.


കൊല്ലം പറവൂർ പ്ലാവിൻമൂടിൽ സമ്മോഹനം വീട്ടിൽ താമസക്കാരനായ മോഹനൻ ചെട്ടിയാർക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. മനോജ് മോഹൻ, മഹേഷ് മോഹൻ, രഞ്ജിത മോഹൻ എന്നിവരാണ് മക്കൾ.

മോഹനൻ ചെട്ടിയാരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു