മാം​ഗോ ഹൈ​പ്പ​ര്‍ ആ​ഫ്രോ - ഏ​ഷ്യ​ന്‍ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് മു​ത​ൽ
Friday, August 30, 2024 3:33 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫു​ട്ബോ​ള്‍ പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന മാം​ഗോ ഹൈ​പ്പ​ര്‍ ആ​ഫ്രോ - ഏ​ഷ്യ​ന്‍ സോ​ക്ക​ര്‍ ഫി​യ​സ്റ്റ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാം​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യി ന​ട​ത്തു​ന്ന സോ​ക്ക​ര്‍ ഫി​യ​സ്റ്റ ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ​യി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

24 പ്ര​മു​ഖ അ​റ​ബ് - ഏ​ഷ്യ​ന്‍ - ആ​ഫ്രി​ക്ക​ന്‍ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി പ​ത്ത​ര വ​രെ നീ​ളും.

ര​ണ്ടാം ദി​ന​മാ​യ ശ​നി​യാ​ഴ്ച​യാ​ണ് ക്വാ​ര്‍​ട്ട​ര്‍, സെ​മി, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ദേ​ശീ​യ, സം​സ്ഥാ​ന താ​ര​ങ്ങ​ളോ​ടൊ​പ്പം വി​ദേ​ശ​താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഹ​ല ഇ​വ​ന്‍റ്സും സ്പോ​ർ​ട്ടി ഏ​ഷ്യ​യും ചേ​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ത​ക്കാ​ര റ​സ്റ്റോ​റ​ന്‍റ്, സു​ലൈ​മാ​നി, സ​ബ്ക റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മാം​ഗോ ഹൈ​പ്പ​ര്‍ ആ​ഫ്രോ -​ ഏ​ഷ്യ​ന്‍ സോ​ക്ക​ര്‍ ഫി​യ​സ്റ്റ​യു​ടെ മെ​ഡി​ക്ക​ല്‍ പാ​ര്‍​ട്ണ​ര്‍ സി​റ്റി ക്ലി​നി​ക്കാ​ണ്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഹ​ല ഇ​വ​ന്‍റ്സ് പ്ര​തി​നി​ധി​ക​ളാ​യ വി.​എ​സ്. ന​ജീ​ബ്, ഷാ​ജ​ഹാ​ൻ, സി.​എ. ബി​ജു, ജ​സ്‌​വി​ൻ, ന​ബീ​ൽ, മം​ഗോ ഹൈ​പ്പ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ​ലി, സി​റ്റി ക്ലി​നി​ക് ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ അ​ബ്ദു​ൽ സ​ത്താ​ർ, മാ​നേ​ജ​ർ സ​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ‌​ടു​ത്തു.