കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം
Wednesday, September 4, 2024 4:03 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2024-2026 ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 40 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നാ​ണ് ഏ​ഴ് അം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന ആ​ദ്യ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ അ​നോ​ജ് മാ​സ്റ്റ​റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും മ​നോ​ജ് ജ​മാ​ൽ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.



കോ​യി​വി​ള മു​ഹ​മ്മ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) ര​ജീ​ഷ് പ​ട്ടാ​ഴി, അ​നി​ൽ കു​മാ​ർ (സെ​ക്ര​ട്ട​റി​മാ​ർ), കൃ​ഷ്ണ​കു​മാ​ർ (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്‌ മ​റ്റം​ഗ​ങ്ങ​ള്‍. കെ​സി​എ ഹാ​ളി​ൽ ന​ട​ന്ന കെ​പി​എ മീ​റ്റ് 2024ൽ ​വ​ച്ച് പു​തി​യ സെ​ക്രെ​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അ​ധി​കാ​ര​മേ​റ്റു.


തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ വ​ച്ച് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നും അ​ടു​ത്ത ര​ണ്ടു വ​ർ​ഷം കൂ​ടു​ത​ൽ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സം​ഘ​ട​ന​യെ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​റും സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും അ​റി​യി​ച്ചു.



ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ കെ​പി​എ​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഇ​രു​വ​രും അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഹ​റ​നി​ലെ പൊ​തു​സ​മൂ​ഹം ന​ൽ​കി​യ പി​ന്തു​ണ​യ്ക്കു ന​ന്ദി​യറി​യി​ക്കു​ന്ന​തോ​ടൊ​പ്പം തു​ട​ർ​ന്നും സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.