"വ​യ​നാ​ടി​നൊ​പ്പം വേ​ന​ൽ​പ്പ​റ​വ​ക​ൾ' സ​മാ​ജം കു​ട്ടി​ക​ളു​ടെ ആ​ദ​രം ശ്ര​ദ്ധേ​യ​മാ​യി
Wednesday, August 21, 2024 4:48 PM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം സ​മ്മ​ർ​ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച "വ​യ​നാ​ടി​നൊ​പ്പം വേ​ന​ൽ​പ്പ​റ​വ​ക​ൾ' എ​ന്ന പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധ​നേ​ടി. ആ​ർ​ട്ടി​സ്റ്റ് സ​ലിം രൂ​പ​ക​ല്പ​ന​ചെ​യ്ത വ​യ​നാ​ട് ദു​ര​ന്ത​ത്തിന്‍റെ ശി​ൽ​പ്പ​ത്തി​ൽ നി​ന്നും തു​ട​ങ്ങി 50 മീ​റ്റ​ർ നീ​ള​മു​ള്ള കാൻ​വാ​സി​ൽ സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ ആ​ദ്യ​ചി​ത്രം വ​ര​ച്ച് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ആ ​കാ​ൻ​വാ​സി​ൽ ചി​ത്ര​ര​ച​ന ന​ട​ത്തി. അ​തി​ന് ശേ​ഷം ന​ട​ന്ന പ്രാ​ർഥ​ന​യോ​ഗ​ത്തി​ൽ ദീ​പം തെ​ളി​യി​ച്ച് മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ക്യാ​മ്പ് ഡ​യ​റ​ക്‌ട​ർ അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത് ന​ട​ത്തി​യ പ്രാ​ർഥനാ​ലാ​പ​ന​ത്തി​ൽ ച​ട​ങ്ങ് ദുഃ​ഖ​സാ​ന്ദ്ര​മാ​യി.



വ​യ​നാ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കൊ​ണ്ട് കു​ട്ടി​ക​ൾ ന​ട​ത്തി​യ പ്രാ​ർ​ഥന ച​ട​ങ്ങി​നെ​ത്തി​യ​വ​രു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു. മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ളെ സ്നേ​ഹ​പ്ര​ക​ട​നം ന​ട​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു. മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ ഇ​ർ​ഷാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.




വൈ​സ് പ്രസി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ൻ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ടി. റ​ഫീ​ഖ്, മ​നു കൈ​ന​ക​രി, ഗോ​പ​കു​മാ​ർ, ബി​ജു വാ​ര്യ​ർ, ടി.​ഡി. അ​നി​ൽ​കു​മാ​ർ, വ​നി​താ വി​ഭാ​ഗം ആ​ക്ടിംഗ് ക​ൺ​വീ​ന​ർ സൂ​ര്യ അ​ഷ ർ​ലാ​ൽ, മു​ൻ ​പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി.​യേ​ശു​ശീ​ല​ൻ, സ​ലിം ചി​റ​ക്ക​ൽ, മു​ൻ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി നി​ബു സാം ​പി​ലി​പ് ക്യാ​മ്പ് ഡ​യ​റ​ക്‌ടർമാ​രാ​യ അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത്, ഷി​ജി​ൻ പാ​പ്പ​ച്ച​ൻ എന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു

പു​ന്നൂ​സ് ചാ​ക്കോ, സു​ധീ​ഷ് കൊ​പ്പം, സാ​ജ​ൻ, ഷാ​ജി​കു​മാ​ർ, അ​മീ​ർ ക​ല്ല​മ്പ​ലം, ഷു​ഹൈ​ബ്, ഹു​സെെ​ൻ, പി.​ടി. റി​യാ​സ്, പി.​ടി ബ​ദ​രി​യ്യ, ജ​യ സാ​ജ​ൻ,അ​നീ​ഷ്യ, ക​വി​ത, സ​രി​സ, സി​ന്ധു ലാ​ലി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.