കെ​പി​എ മീ​റ്റി​ന് സ​മാ​പ​നം; അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Monday, September 2, 2024 3:47 PM IST
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​നം "കെ​പി​എ മീ​റ്റ് 2024" കെസിഎ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ഘോ​ഷ​പൂ​ര്‍​വമാ​യി ന​ട​ന്നു. വൈ​കുന്നേരം ന​ട​ന്ന പൊ​തു സ​മ്മേ​ള​നം കെപിഎ ര​ക്ഷാ​ധി​കാ​രി​യും മു​ൻ ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യി​രു​ന്ന ബി​ജു മ​ല​യി​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു.

കെപിഎ പ്ര​സി​ഡന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ശൂ​ര​നാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് നാ​യ​ർ, കെസിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, കെഎംസിസി ഓ​ർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം,

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് ഹ​നീ​ഫ്, ഷി​ബു പ​ത്ത​നംതി​ട്ട, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ് കൃ​ഷ്ണ​ൻ, അ​നോ​ജ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



ര​ക്ഷാ​ധി​കാ​രി ബി​നോ​ജ് മാ​ത്യു കെപിഎയു​ടെ വി​ള​ക്കു മ​രം എ​ന്ന സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം റ​ഹിം വാ​വ​കു​ഞ്ഞി​നു ന​ൽ​കി നി​ര്‍​വ​ഹി​ച്ചു. തു​ട​ർ​ന്ന് ബ​ഹ​റി​നി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യി സേ​വ​നം അ​നു​ഷ്‌​ടി​ക്കു​ന്ന 20 ഓ​ളം കൊ​ല്ലം പ്ര​വാ​സി​ക​ളെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു.




ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ൽ നി​ന്ന് പോ​കു​ന്ന സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഏ​രി​യ ക​മ്മി​റ്റി​ക​ളാ​യ ഹ​മ​ദ് ടൗൺ, റി​ഫ, സ​ൽ​മാ​ബാ​ദ് കൂ​ടാ​തെ അ​മ്മ​ക്കൊ​രു​മ്മ, മെ​ഹ​ന്ദി, ഫോ​ട്ടോ കോ​ണ്ടെ​സ്റ്റ് എ​ന്നീ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ വ​ച്ച് ന​ൽ​കി.



തു​ട​ർ​ന്ന് സൃ​ഷ്ടി ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​നസ​ന്ധ്യ​യും കെ​പി​എ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും ആ​ഘോ​ഷ ​പ​രി​പാ​ടി​ക​ള്‍​ക്ക് മി​ക​വേ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.