അനധികൃത പടക്കവിപണിക്കെതിരേ നടപടി സ്വീകരിക്കണമെന്നു വ്യാപാരികൾ
1592407
Wednesday, September 17, 2025 8:25 AM IST
പാലക്കാട്: അനധികൃത പടക്കവിപണിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഫയർവർക്കേഴ്സ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനധികൃത പടക്കവിപണിയുടെ മറവിൽ ലഹരിവിൽപന ഉൾപ്പെടെ നടക്കുന്നുണ്ടെന്നും ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ വാടകക്കെട്ടിടം കേന്ദ്രീകരിച്ച് അനധികൃത പടക്കവിപണന കേന്ദ്രത്തിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചത് ഇതിന് തെളിവാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
അനധികൃത വില്പനക്കെതിരേയും ഓണ്‍ലൈൻ വില്പനക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ നിരവധി തവണ സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സുപ്രീംകോടതി ഓണ്‍ലൈൻ പടക്കവിപണനം നടത്തുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്്. സുപ്രീംകോടതി തീരുമാനം നടപ്പിലാക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ വി. ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അനിൽ പി. വിൽസൺ, സെക്രട്ടറി സി.എ. ഉണ്ണികൃഷ്ണൻ, ട്രഷറർ എ. നസീർ പങ്കെടുത്തു.