റോഡിന്റെ ശോച്യാവസ്ഥ; ഉപവാസസമരം നടത്തി
1591937
Tuesday, September 16, 2025 12:21 AM IST
കൊടുന്പ്: ഗ്രാമപഞ്ചായത്തിലെ കനാൽ-പുളിയക്കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുന്പ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുന്പ് കനാൽ ജംഗ്ഷനിൽ ഏകദിന ഉപവാസം നടത്തി. കെപിസിസി സെക്രട്ടറി പി.വി. രാജേഷ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കളത്തിൽ കൃഷ്ണൻകുട്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രദേശം ഉൾപ്പെടുന്ന വാർഡംഗം വി. ചാത്തു, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് മനു സി. കല്ലിങ്കൽ എന്നിവർ ഉപവസിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ സി. ബാലൻ, കെ.സി. പ്രീത്, പുതുശേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, അഡ്വ.എൻ.എസ്. ശിൽപ, നേതാക്കളായ എസ്. സുകുമാരൻ, ഇ. നാരായണൻകുട്ടി, രതീഷ് തസ്രാക്ക്, കെ. അനിത, ആർ. മുരളീധരൻ, ആർ. രവീന്ദ്രൻ വി. അച്യുതൻ തുടങ്ങിയവർ പ്രസംഗിച്ചു.