ത്രിദിന പ്രകൃതിപഠന ക്യാമ്പ് നടത്തി
1592412
Wednesday, September 17, 2025 8:26 AM IST
ആലത്തൂർ: ഭാരത് സേവക് സമാജ് പ്രകൃതി പഠന സംരക്ഷണ കൗൺസിൽ, സംസ്ഥാന വനം വകുപ്പ്, വയനാട് വനം വന്യജീവി സംരക്ഷണ വിഭാഗം എന്നിവയുടെ സഹകരണത്തോടെ വയനാട് തോൽപ്പെട്ടി വന്യ ജീവി സങ്കേതത്തിൽ ത്രിദിന പ്രകൃതി പഠന ക്യാമ്പ് നടത്തി. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എ.ടി. ഷിബുകുട്ടൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പഴനിമല പ്രവർത്തനം വിശദീകരിച്ചു. വൈൽഡ് ലൈഫ് അസിസ്റ്റന്റ് രാഹുൽ രവീന്ദ്രൻ ക്ലാസ് നയിച്ചു.
ബിഎഫ്ഒ മാരായ ടി.ബി. സജീവൻ, എസ്.ആർ. രാജീവൻ, എൽ.പി. സൗമ്യ , എസ്. ശ്രീഹരി, കെ. അംബിക, പി. പ്രേമലത, എ.എം. ഷഹീദബീഗം, ടി. ബി. രാധ, പി. വിജയൻ, എസ്. രാജേഷ് കുമാർ, കെ. പ്രസാദ്, പി.എം. അബ്ദുൾ കലാം, എം.എ. അനിൽകുമാർ, എസ്. ഗോപി എന്നിവർ പ്രസംഗിച്ചു. എ. ദാവൂദ്. വി. ഭാസി, ബി. ആഷിഖ് അലി, എസ്. ഉണ്ണികൃഷ്ണൻ, സി. പി. ഉമ്മർ, വി. വിജയകുമാർ, വി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തിരുനെല്ലി, ബേഗൂർ ഉൾപ്പെടുന്ന വനമേഖലകളും എൻ ഊർ ഗോത്ര സംസ്കാര കേന്ദ്രവും സന്ദർശിച്ചു. 38 പേർ പങ്കെടുത്തു.