കേളി കലാസാഹിത്യവേദി അവാർഡ് സമ്മാനിച്ചു
1591674
Monday, September 15, 2025 1:10 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്ടെ സാംസ്കാരിക സംഘടനയായ കേളി കലാസാഹിത്യവേദിയുടെ അഞ്ചാമത് കേളി അവാർഡ് മലപ്പുറം ജില്ലയിലെ തുവ്വൂരിൽ പ്രവർത്തിക്കുന്ന വിമല ഹൃദയാശ്രമത്തിന് പ്രഭാഷകൻ വി.കെ. സുരേഷ് ബാബു വിതരണം ചെയ്തു.
25000 രൂപയും വെങ്കല ശില്പവുമടങ്ങുന്ന അവാർഡ് വിമലഹൃദയാശ്രമം ഡയറക്ടർ സിസ്റ്റർ ബെൻസിറ്റ ഏറ്റുവാങ്ങി. അവാർഡ് നേടിയ സ്ഥാപനത്തെ പരിചയപ്പെടുത്തി കേളി വൈസ് പ്രസിഡന്റ് പി.എ. ഹസ്സൻ മുഹമ്മദ് പ്രസംഗിച്ചു.
കേളിയുടെ ഒമ്പതാം വാർഷികാഘോഷത്തോട നുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേളിയുടെ പ്രസിഡന്റ് എം. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. സിസ്റ്റർ കിരൺ എംഎസ്ജെ മറുപടിപ്രസംഗം നടത്തി.
മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, മണ്ണാർക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് പി.എൻ. മോഹനൻ, കേളി രക്ഷാധികാരികളായ ടി.ആർ. സെബാസ്റ്റ്യൻ, രംഗനാഥൻ, എം. പുരുഷോത്തമൻ, ടി. ശിവപ്രകാശ്, പി. അച്ചുതനുണ്ണി, എം.ജി. സിജു എന്നിവർ പ്രസംഗിച്ചു.