അലയാറിൽ വളർന്നുപന്തലിച്ച ചെണ്ടുമല്ലിത്തോട്ടം വിസ്മയക്കാഴ്ചയാകുന്നു
1592481
Thursday, September 18, 2025 1:15 AM IST
വണ്ടിത്താവളം: അലയാർ റോഡരികിൽ പുത്തുലയുന്ന ജമന്തി, ചെണ്ടുമല്ലിത്തോട്ടം വാഹനസഞ്ചാരികൾക്ക് കൗതുകകാഴ്ചയാവുന്നു. വണ്ടിത്താവളം പച്ചക്കറി വ്യാപാരി സ്വാമിനാഥന്റേതാണ് പൂന്തോട്ടം.
സ്വാമിനാഥന്റെ വീടിനോട് ചേർന്ന വിശാലമായ പറമ്പിലാണ് രണ്ടു വശങ്ങളിലായി ജമന്തിയും ചെണ്ടുമല്ലിയും കൃഷിയിറക്കിയിരിക്കുന്നത്. യാത്രക്കാർ വാഹനങ്ങൾ നിർത്തി പൂന്തോട്ടത്തിൽ നിന്നും സെൽഫിയെടുക്കാറുണ്ട്. ഓണം മറ്റും മഹാനവമി സമയത്താണ് പൂകൃഷി നടത്താറുള്ളത്. മണ്ണിന്റെ ഘടന പുഷ്പകൃഷിക്ക് അനുയോജ്യമായതാണ് സമൃദ്ധമായ വിളവിനുകാരണം. നവരാത്രി സമയത്താണ് വിളവെടുപ്പ് നടത്തുന്നത്. സമീപവാസികൾ ഇവിടെയെത്തിയാണ് ചെണ്ടുമല്ലി വാങ്ങുന്നതിനാൽ അധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാറുണ്ടെന്നും സ്വാമിനാഥൻ അറിയിച്ചു.