സ്കൂൾകുട്ടികൾക്കു പ്രഭാതഭക്ഷണം പദ്ധതി
1592408
Wednesday, September 17, 2025 8:25 AM IST
പാലക്കാട്: കോട്ടായി ഗ്രാമപഞ്ചായത്തിലെ സ്കൂൾകുട്ടികൾക്കായി നടപ്പാക്കുന്ന പ്രഭാതഭക്ഷണപദ്ധതിക്കു തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പുളിനെല്ലി ജിഎൽപി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് കുട്ടികൾക്ക് പുട്ടും കടലക്കറിയും വിളന്പി പദ്ധതിക്കു തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിനുകീഴിലെ സർക്കാർ പ്രൈമറി സ്കൂളുകളായ കോട്ടായി, വറോട്, പുളിനെല്ലി തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്.
സ്കൂൾ അധികൃതർ തയാറാക്കുന്ന ഭക്ഷണം കൃത്യമായ മെനു പ്രകാരമാണ് വിതരണം ചെയ്യുക. പരിപാടിയിൽ കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി. വിനിത, രാധ മോഹനൻ, വാർഡ് അംഗം എം.ആർ. രജിത, കുഴൽമന്ദം സിആർസി സി നിഷാന, സീനിയർ അധ്യാപിക ടി.പി. പ്രബിത, പിടിഎ പ്രസിഡന്റ് ശശികുമാർ, അധ്യാപകർ, പി. അജയ്, കെ.എസ്. സുപ്രിയ, ആർ. ഇന്ദുലേഖ, കെ. അംബിക എന്നിവർ പങ്കെടുത്തു.