ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി
1592492
Thursday, September 18, 2025 1:16 AM IST
പാലക്കാട്: സ്വച്ഛതാ ഹി സേവാ 2025- ശുചിത്വോത്സവം കാമ്പയിന്റെ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 17 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു.
ജില്ലാതല ലോഗോ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. കാന്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടുവരെയുള്ള വിവിധ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, ശുചീകരണ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്യാമ്പ്, വിദ്യാലയങ്ങളില്‍ വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
കോട്ടമൈതാനിയില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷയായി. വൈസ് ചെയര്മാന് ഇ. കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ, പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ്, ഹരിതകര്‍മസേനാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.