ചി​റ്റൂ​ർ: ചി​റ്റൂ​രി​ലെ പു​തി​യ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ട​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​വി​ധ എ​ക്സൈ​സ് ഓ​ഫീ​സു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന.

2015-16 കേ​ര​ള ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ എ​ക്സൈ​സ് കെ​ട്ടി​ടം നി​ർ​മാ​ണം. 3.76 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ടം ഗ്രൗ​ണ്ട് ഫ്ലോ​റും മൂ​ന്ന് നി​ല​ക​ളി​ലു​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി 1450 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

താ​ഴ​ത്തെ നി​ല​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ്, ലോ​ബി, ലോ​ഞ്ച്, ശൗ​ചാ​ല​യ​ങ്ങ​ൾ, തൊ​ണ്ടി​മു​ത​ൽ സൂ​ക്ഷി​ക്കാ​നു​ള്ള മു​റി, ലി​ഫ്റ്റ്, പ​ടി​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും.

ഒ​ന്നാം​നി​ല​യി​ൽ റേ​ഞ്ച് ഓ​ഫീ​സി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും, ചെ​റി​യ ലോ​ക്ക​പ്പ് സൗ​ക​ര്യ​വും ഒ​രു​ക്കും. ര​ണ്ടാം നി​ല​യി​ൽ ലോ​ക്ക​പ്പ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. മൂ​ന്നാം നി​ല​യി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, വെ​യി​റ്റിം​ഗ് ലോ​ഞ്ച്, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും.