വർണാഭമായി വയോജനസംഗമം
1592406
Wednesday, September 17, 2025 8:25 AM IST
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സംഗമം വർണാഭമായി.പാട്ടുപാടിയും നൃത്തം ചെയ്തും സൗഹൃദം പങ്കിട്ടും ഓർമ പുതുക്കിയും വയോജനങ്ങൾ സംഗമത്തെ ആഘോഷമാക്കി. രാവിലെ 11 നു തുടങ്ങിയ സംഗമം വൈകുന്നേരം നാലുമണിയോടെ അവസാനിച്ചു.
സമ്മാനങ്ങൾ നൽകിയാണ് പഞ്ചായത്ത് ഭരണസമിതി വയോജനങ്ങളെ യാത്രയാക്കിയത്. പ്രസിഡന്റ് കെ.എം.ഹനീഫ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.സാജിറ അധ്യക്ഷതവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനസ് പൊമ്പ്ര, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. ഷൗക്കത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സമീറ സലീം, മുൻ പ്രസിഡന്റ് ഉമ്മർ കുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ എം. മോഹനൻ മാസ്റ്റർ, ഫസീല നൗഷാദ്, സി.ചാമി, നിഷാ രാമൻ, ലക്ഷ്മി കുട്ടൻ, ഐസിഡിഎസ് സൂപ്പർവൈസർ വാണി ശങ്കർ പ്രസംഗിച്ചു.