മണ്ണാർക്കാട് ഉപജില്ലാ കലോത്സവം നവംബറിൽ; സംഘാടകസമിതിയായി
1592418
Wednesday, September 17, 2025 8:26 AM IST
മണ്ണാർക്കാട്: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഒന്നുമുതൽ അഞ്ചുവരെ മണ്ണാർക്കാട് കെടിഎം ഹൈസ്കൂൾ, എഎൽപി സ്കൂൾ, ജിഎംയുപി സ്കൂൾ എന്നിവിടങ്ങളിലായി നടത്തുവാൻ കെടിഎം ഹൈസ്കൂളിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീദ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാനായി മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിനെയും ജനറൽ കൺവീനറായി കെടിഎം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. മനോജ് കുമാറിനെയും ട്രഷററായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കറെയും തെരഞ്ഞെടുത്തു.
യോഗത്തിൽ അക്കാദമിക് കൗൺസിൽ കൺവീനർ എസ്.ആർ. ഹബീബുള്ള ബജറ്റ് അവതരിപ്പിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ, മണ്ണാർക്കാട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാലകൃഷ്ണൻ, ഹംസ കുറുവണ്ണ, വത്സലകുമാരി, ഷഫീഖ് റഹ്്മാൻ, കൗൺസിലർമാരായ അരുൺകുമാർ പാലകുറിശ്ശി, പുഷ്പാനന്ദ്, മൻസൂർ, ഇബ്രാഹിം, സർഫുന്നീസ, സിന്ധു, ബിപിസിമാരായ മണികണ്ഠൻ, ഭക്തഗിരീഷ്, അധ്യാപക സംഘടന പ്രതിനിധികൾ, ഹെഡ്മാസ്റ്റർമാർ, പിടിഎ ഭാരവാഹികൾ പങ്കെടുത്തു.