അധ്യാപകർക്കായി പ്രവൃത്തിപരിചയ പരിശീലന ക്ലാസ്
1591935
Tuesday, September 16, 2025 12:21 AM IST
പാലക്കാട്: പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ അധ്യാപകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
കൊല്ലങ്കോട് ഉപജില്ലയിലെ പ്രവൃത്തി പരിചയ അധ്യാപകർക്കാണ് പരിശീലന ക്ലാസ് നടത്തിയത്. പോട്ടറി പെയിന്റിംഗ് ഇനത്തിലാണ് പരിശീലനം നൽകിയത്. ഈ വർഷത്തെ പ്രവൃത്തിപരിചയ മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള എട്ട് ഇനങ്ങളിൽ ഒന്നാണ് മണ്‍പാത്രങ്ങളിലെ പെയിന്റിംഗ്.
മണ്‍പാത്ര പെയിന്റിംഗിൽ സംസ്ഥാനതല പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസിന് നേതൃത്വം നൽകിയത്.
കൊടുവായൂർ ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുൻ സംസ്ഥാന പ്രവൃത്തി പരിചയ ക്ലബ് അസോസിയേഷൻ സെക്രട്ടറി ആർ. ശാന്തകുമാരൻ മാസ്റ്റർ നിർവഹിച്ചു. കൊല്ലങ്കോട് എസ്എസ്കെ ബി.പി.സി. ഹബീബ് റഹ്മാൻ, കൊടുവായൂർ ഹൈസ്കൂൾ പ്രവൃത്തി പരിചയ അധ്യാപിക ശ്രീജ, കൊല്ലങ്കോട് ഉപജില്ലാ പ്രവർത്തി പരിചയ ക്ലബ് കണ്‍വീനർ ലിജിത എന്നിവരും അന്‍പതോളം അധ്യാപകരും പങ്കെടുത്തു.