കുളത്തിൽ മാലിന്യം തള്ളുന്നതു തടയാൻ ഇരുമ്പുവല സ്ഥാപിക്കണം
1591934
Tuesday, September 16, 2025 12:21 AM IST
തത്തമംഗലം: വൈദ്യുതി ഓഫീസിനു സമീപമുള്ള ചേമ്പൻകുളത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യം തള്ളുന്നതിനാൽ വെളളം മലിനമായി. കൃഷി ആവശ്യത്തിനു പുറമെ കുളിക്കാനും ഈ കുളത്തിലെ ജലം ഉപയോഗിക്കാറുണ്ട്.
വേനൽ ശക്തമാവുമ്പോഴും വെള്ളംനിറഞ്ഞു കിടക്കുന്ന കുളമാണിത്. കുളത്തിനു സമീപത്ത് പ്രവർത്തിച്ചുവരുന്ന തട്ടുകട മാലിന്യം രാത്രി സമയങ്ങളിൽ വെള്ളത്തിലിടാറുണ്ടെന്നും ആരോപണമുണ്ട്. രണ്ടുവർഷം മുന്പ് കുളത്തിലെ മീനുകൾ ചത്തുപൊങ്ങിയിരുന്നു. ചിറ്റൂർ പുഴപ്പാലത്തിനിരുവശത്തും മാലിന്യം തള്ളുന്നത് തടയാൻ ഇരുമ്പുവല സ്ഥാപിച്ചത് ഫലപ്രദമായിരുന്നു. കുളത്തിൽ ഇരുമ്പുവല സ്ഥാപിച്ച് കാമറ വെക്കണമെന്നാണ് ആവശ്യം.