പന്നിശല്യത്തിനു പുറമേ പട്ടഞ്ചേരിയിൽ നെൽച്ചെടികളിൽ ഓലകരിച്ചിലും
1591938
Tuesday, September 16, 2025 12:21 AM IST
ചിറ്റൂർ: പട്ടഞ്ചേരിയിൽ കതിരായ നെൽച്ചെടികളിൽ ഓലകരിച്ചിൽ വ്യാപിക്കുന്നു. കൃഷിഭവൻ അധികൃതരുടെ നിർദേശപ്രകാരം മരുന്നു തെളിക്കാറുണെങ്കിലും ഉദ്ദേശിച്ച പ്രതിരോധം ലഭിക്കുന്നില്ലെന്ന് കർഷകർ. ഇതിനുപുറമെ കൊയ്യാറായ പാടങ്ങളിൽ പന്നിവിളയാട്ടവും കൂടുതൽ സാമ്പത്തികനഷ്ടമാണുണ്ടാക്കുന്നത്. വയലുകളിൽ വിവിധനിറത്തിലുള്ള സാരിചുറ്റലും പടക്കം പൊട്ടിക്കലും പന്നിയെ തുരത്താൻ കഴിയുന്നില്ല.
വിവിധ തരത്തിലുള്ള പ്രതിരോധങ്ങളെ തരണം ചെയ്ത് കൊയ്യാറാവുമ്പോഴാണ് ഓലകരിച്ചിലും പന്നിശല്യവും രൂക്ഷമാകുന്നത്.
മുൻവർഷങ്ങളിൽ സമാന അനുഭവമുണ്ടായ കർഷകർ പടിഞ്ഞാറൻ ജില്ലാകളിൽ നിന്നും എത്തുന്ന പാട്ടകൃഷി നടത്തുന്നവരെ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ്. പാട്ടകൃഷിക്കു ഭൂമി നൽകിയാൽ ഒരു നിശ്ചിതതുക അധ്വാനം കൂടാതെ കയ്യിൽ എത്തുമെന്നതാണ് കർഷകർക്ക് ആശ്വാസമാകുന്നത്.