എൻജിനീയേഴ്സ് ദിനം ആഘോഷിച്ചു
1592483
Thursday, September 18, 2025 1:15 AM IST
പാലക്കാട്: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ പാലക്കാട് കേന്ദ്രം എൻജിനീയേഴ്സ് ദിനം ആഘോഷിച്ചു. ആഘോഷപരിപാടിയിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.കെ. സാജു മുഖ്യാതിഥിയായിരുന്നു. "ഡീപ്ടെക്കും എൻജിനീയറിംഗ് മികവും: ഇന്ത്യയുടെ സാങ്കേതികദശകത്തെ നയിക്കുന്നു’ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഐഐടി പാലക്കാട് സോണിന്റെ ചീഫ് എൻജിനീയറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ദിനേശ് കുമാർ പ്രസംഗിച്ചു. ചടങ്ങിൽ ഐഇഐ പാലക്കാട് കേന്ദ്രം ചെയർമാൻ എ.വി. രാജപ്പൻ അധ്യക്ഷനായിരുന്നു.
ഓണററി സെക്രട്ടറി ഡോ. ബി. രാജേഷ് മേനോൻ, ജോയിന്റ് സെക്രട്ടറി ഡോ.എ.എസ്. നിഷ, കെ. മദനമോഹൻ, ഡി. അജിത്, കെ. ഉണ്ണികൃഷ്ണൻ, പി. ബാലകൃഷ്ണൻ നായർ, പി.കെ. വസിഷ്ട് എന്നിവർ പ്രസംഗിച്ചു.