റിസോർട്ട് ഉടമയുടെ അറസ്റ്റ് വൈകുന്നതിനെതിരേ കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലേക്കു മാർച്ച്
1591932
Tuesday, September 16, 2025 12:21 AM IST
കൊല്ലങ്കോട്: മുതലമട സ്വകാര്യ റിസോർട്ടിൽ ആദിവാസിവിഭാഗത്തിൽപ്പെട്ട വെള്ളയ്യനെ അഞ്ചുദിവസം മുറിയിൽ പൂട്ടിയിട്ടു മർദിച്ച കേസിൽ പ്രതി റിസോർട്ടുടമ പ്രഭുവിന്റെ അറസ്റ്റ് വൈകുന്നതായി ആരോപിച്ച് നാഷണൽ ജനതാദൾ കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി . ജില്ലാ ട്രഷറർ എം.എ. സുൽത്താൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി നൗഫിയ നസീർ, ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഉമ്മർ ഫാറൂഖ്, വിനോദ് ചപ്പക്കാട്, ഷാലുവിൻ, മുതല മട ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പി. കല്പനാദേവി, മുൻ വൈസ് പ്രസിഡന്റ് എം. താജുദീൻ, മാരിയപ്പൻ നീളിപ്പാറ, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. മർദനത്തിനിരയായ വെള്ളയ്യൻ, വിവരം നാട്ടുകാരെ അറിയിച്ച തിരുനാവുക്കരശു എന്നിവരും മാർച്ചിൽ പങ്കെടുത്തു.