പൊൽപ്പുള്ളിയിൽ വോട്ടർപട്ടികയിൽ കൂടുതൽ ക്രമക്കേടുള്ളതായി ജില്ലാ കളക്ടർക്കു പരാതി
1592484
Thursday, September 18, 2025 1:15 AM IST
ചിറ്റൂർ: പൊൽപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ വ്യാജപേരുകൾ ചേർത്തതായി രണ്ടു പരാതികൾ കൂടി ജില്ലാ കളക്ടർക്ക് നൽകി. 4,7,8,9 വാർഡുകളിലും വോട്ടർപട്ടികയിൽ ക്രമക്കേടുകൾ ഉള്ളതായി പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രാണേഷ് രാജേന്ദ്രൻ അറിയിച്ചു .
രണ്ടു യുവതികളാണ് പരാതി കളക്ടർക്ക് നൽകിയിരിക്കുന്നത്.പൊൽപ്പുള്ളി ആറാം വാർഡിൽ ആൾ താമസമില്ലാത്തതും വീട് പൂർണമായുംനശിച്ചതുമായ വീട്ടുനമ്പറിൽ 41 പേരുകൾ കണ്ടെത്തിയിരുന്നു.
ആറുവർഷം മുന്പ് ഈ വീട്ടിൽ താമസിച്ചിരുന്നയാൾ താമസം മാറ്റിയിരുന്നു 6/6 എന്ന വീട്ടുനമ്പറിലാണ് 41 പേരുകൾ ഉൾപ്പെട്ടിരുന്നത്. 41 പേരിൽ പല സമുദായക്കാരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു. വോട്ടർപട്ടികയിൽ കാണപ്പെട്ട ക്രമക്കടുകൾ ശക്തമായ പ്രതിഷേധത്തിനു കാരണമായിരുന്നു. പ്രാണേഷ് രാജേന്ദ്രൻ ഈ വിഷയം ഉന്നയിച്ച് ജില്ലാകളക്ടർക്കും പരാതി നൽകിയിരുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ വോട്ടർപട്ടികകളും പരിശോധിച്ചുവരുന്നതായും പ്രാണേഷ് രാജേന്ദ്രൻ അറിയിച്ചു.