ജില്ലാ സഹോദയ സ്കൂൾ കലോത്സവം നാളെമുതൽ 20 വരെ
1592414
Wednesday, September 17, 2025 8:26 AM IST
പാലക്കാട്: ജില്ലാ സഹോദയ സ്കൂൾ കലോത്സവം നാളെമുതൽ 20 വരെ ചന്ദ്രനഗർ ഭാരതമാതാ സിഎംഐ പബ്ലിക് സ്കൂളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എഴുപത്തിരണ്ടോളം സ്കൂളുകളിൽനിന്ന് നാലായിരത്തി മൂന്നൂറോളം വിദ്യാർഥികൾ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും.
നാല് കാറ്റഗറികളിലായി 140 ഇനം മത്സരങ്ങൾ 21 വേദികളിൽ അരങ്ങേറും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് സിനിമാതാരം രമേഷ് പിഷാരടിയും സമാപനസമ്മേളനം ഉദ്ഘാടനം 20 ന് വൈകുന്നേരം 5.30 ന് പിന്നണിഗായകൻ ജി. വേണുഗോപാലും നിർവഹിക്കും.
പത്രസമ്മേളനത്തിൽ പാലക്കാട് ഡിസ്ട്രിക്ട് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഷാജി കെ. തയ്യിൽ, ട്രഷററും ഭാരതമാതാ സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ലിന്റേഷ് ആന്റണി സിഎംഐ, ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ടി.കെ. അനിൽ സിഎംഐ, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ സിന്ധു നായർ, നിത്യ രാജേഷ്, ലക്ഷ്മിശ്രീ എന്നിവർ പങ്കെടുത്തു.