വ്യാജരേഖ ചമച്ച് ഭൂമി തട്ടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹസമരം
1592413
Wednesday, September 17, 2025 8:26 AM IST
കൊഴിഞ്ഞാമ്പാറ: വ്യാജരേഖ ഉണ്ടാക്കി പത്ത് ഏക്കർ തട്ടിയെടുത്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അവകാശികളായ രണ്ടു കുടുംബങ്ങൾ വടകരപ്പതി വില്ലേജിനു മുന്നിൽ അനിശ്ചിത കാല സത്യഗ്രഹം തുടങ്ങി. പരിശിക്കൽ സത്രം വിജയശീലൻ, മേനോൻപാറ നല്ലുവീട്ടുചള്ള പോൾ രാജ് എന്നിവരുടെ കുടുംബങ്ങളാണ് സത്യഗ്രഹം ആരംഭിച്ചത്.
ആറര പതിറ്റാണ്ടായി കൈവശമുള്ള ഭൂമിയാണിത്. 2022-ൽ നികുതിയടയ്ക്കാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ഭൂമിയിൽ മറ്റാരോ നികുതിയടച്ചതായി അറിയാൻ കഴിഞ്ഞത്. അന്വേഷണത്തിൽ ജയശീലന്റെ കുടുംബത്തിന് അവകാശപ്പെട്ട നാല് ഏക്കറിനും പോൾരാജിന്റെ കുടുംബത്തിന് അവകാശപ്പെട്ട ആറ് ഏക്കറിനും വ്യാജപട്ടയം ഉണ്ടാക്കിയെന്ന് മനസിലായി.
വില്ലേജ് ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തുകൊടുത്തെന്നും ഇവർ ആരോപിക്കുന്നു. നിയമപോരാട്ടത്തി നൊടുവിൽ വ്യാജരേഖകൾ ചമച്ചതാണെന്നും അതിന് വില്ലേജ് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നു തെളിഞ്ഞുവെന്നും എന്നാൽ കൂട്ടുനിന്ന അധികാരികൾക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചില്ലെന്നും രണ്ട് കുടുംബങ്ങളും ആരോപിക്കുന്നു.