തെരുവുനായ കുറുകെച്ചാടി ബൈക്ക് യാത്രികനു പരിക്ക്
1592417
Wednesday, September 17, 2025 8:26 AM IST
ചിറ്റൂർ: നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു. തത്തമംഗലം കടവളവ് ആർഷിദി(26)നാണ് പരിക്കേറ്റത് . ഇന്നലെ വൈകുന്നേരം 6.40 നു ചിറ്റൂർ പുഴപ്പാലം വർക്ക്ഷോപ്പിനു സമീപ ത്താണ് അപകടം.
റോഡിൽ വീണുകിടക്കുന്നതായി വഴിയാത്രികർ അറിയിച്ചതിനെ തുടർന്ന ഫയർഫോഴ്സെത്തി യുവാവിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ നിസാരപരിക്കോടെ രക്ഷപ്പെട്ടു. ഈ സ്ഥലത്ത് തെരുവുനായശല്യം വർധിക്കുന്നതിനാൽ കാൽനടയാത്രപോലും ഭീതിജനകമെന്നു നാട്ടുകാർ പരാതിപ്പെട്ടു.