ജൂബിലിസ്മാരകമായി നിർമിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് നാളെ
1592416
Wednesday, September 17, 2025 8:26 AM IST
പാലക്കാട്: രൂപത സുവർണജൂബിലിയുടെയും സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സെൻട്രൽ കൗൺസിൽ റൂബി ജൂബിലിയുടെയും സ്മാരകമായി നിർമിച്ച പതിനൊന്നാമതു ഭവനം നാളെ വെഞ്ചരിക്കും.
അട്ടപ്പാടി താവളം ഏരിയ കൗൺസിലെ അഗളി ഗൂളിക്കടവ് ഫാത്തിമ മാതാ കോൺഫറൻസിൽ വൈകുന്നേരം 4.30 ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വെഞ്ചരിപ്പുകർമം നിർവഹിക്കും.
ഫാത്തിമമാതാ പള്ളി വികാരിയും സൊസൈറ്റി ആത്മീയ ഉപദേഷ്ടാവുമായ ഫാ. മാർട്ടിൻ ഏറ്റൂമാനുർക്കാരൻ, പാലക്കാട് സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ജെയിംസ് പടമാടൻ, ട്രഷറർ ബ്രദർ ടോമി പള്ളിവാതുക്കൽ, സെക്രട്ടറി ബ്രദർ ജോസഫ് കൊള്ളന്നൂർ, വൈസ് പ്രസിഡന്റ് ബ്രദർ ജെറോം പഴേപറമ്പിൽ, താവളം ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ സണ്ണി ഏറനാട്ട്, കോൺഫറൻസ് പ്രസിഡന്റ് ബ്രദർ ജിജി മാഞ്ഞൂരാൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.