തത്തമംഗലം ബസ് സ്റ്റാൻഡിൽ ചോർച്ച: യാത്രക്കാർ വലയുന്നു
1592480
Thursday, September 18, 2025 1:15 AM IST
തത്തമംഗലം: ബസ് സ്റ്റാൻഡ് കെ ട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് മഴവെള്ളം ചോർന്നതിനാൽ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളംകയറി.സ്റ്റാൻഡിന്റെ ഇരുവശത്തെ സൺഷെയ്ഡും മാസങ്ങൾക്കു മുന്പ് തന്നെ പൊട്ടിപ്പൊളിഞ്ഞതിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മഴപെയ്താൽ ഇനി സ്റ്റാൻഡിൽ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.സ്റ്റാൻഡിന്റെ പിൻവശം പ്രാവിൻകാഷ്ഠം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണുള്ളത്. സ്റ്റാൻഡ് നവീകരണം നടത്തുമെന്ന് നഗരസ്ഥാ അധികൃതർ അറിയിച്ച് മാസങ്ങൾ കഴിഞ്ഞും അനക്കമില്ലാത്തതിൽ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. നിലവിൽ സ്റ്റാൻഡിൽ അഞ്ചു ബസുകളാണ് കയറി ഇറങ്ങുന്നത്. ഇതിൽ യാത്ര ചെയ്യുന്നവരും നിൽക്കാൻ സ്ഥലമില്ലാതെ വലയുകയാണ്.