കിടത്തിച്ചികിത്സയും ഒപിയും 14മുതൽ മെഡിക്കൽ കോളജിലേക്ക്
1460567
Friday, October 11, 2024 6:42 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ഒപിയും കിടത്തിച്ചികിത്സയുമെല്ലാം 14 മുതൽ മെഡിക്കൽ കോളജിലേക്കു മാറും.
നിലവിൽ ഒപി സൗകര്യത്തിനു പുറമേ രണ്ടു ഓപ്പറേഷൻ തിയേറ്ററും രണ്ട് ഐസിയുവും 120 കിടക്കകളും മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുണ്ട്. എക്സ്റേ, ലാബ് സൗകര്യവുമുണ്ട്. മറ്റു അത്യാവശ്യ സംവിധാനങ്ങളെല്ലാം ഒരുക്കാനുള്ള ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
ആശുപത്രിക്കുള്ളിലെ റോഡിന്റെ നിർമാണം പുരോഗതിയിലാണെന്നും വെള്ളം ഒഴുക്കിക്കളയാനുള്ള ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കുന്നതിനു ദേശീയപാത അഥോറിറ്റിയുടെ ക്ലിയറൻസ് കിട്ടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പട്ടികജാതിവകുപ്പിന്റെ അനുമതികൂടി ലഭ്യമാകണം. 340 കോടിയുടെ പ്രധാന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
അഗ്നിരക്ഷാ സേനയുടെ ക്ലിയറൻസാണ് ഇനി ലഭിക്കാനുള്ളത്.