അനധികൃതമായി മെറ്റൽ കടത്തിയ വാഹനങ്ങൾ പോലീസ് പിടിയിൽ
1460562
Friday, October 11, 2024 6:42 AM IST
കൊല്ലങ്കോട്: പല്ലാവൂരിൽ അനധികൃതമായ മെറ്റൽകടത്തിയ മൂന്നുവാഹനങ്ങൾ കൊല്ലങ്കോട് പോലീസ് പിടികൂടി. ഒരു ജെസിബിയും രണ്ടു ടിപ്പറുമാണ് പോലീസ് കസ്റ്റഡിലെടുത്തത്. അണ്ണാക്കോട്ടിൽ ഇന്നലെ രാവിലെയാണു സംഭവം. പിടി കൂടിയ വാഹനങ്ങൾ ജിയോളജി വകുപ്പിനു കൈമാറുമെന്നും ജില്ലാകളക്ടർക്കു റിപ്പോർട്ടു നൽകിയെന്നും പോലീസ് അറിയിച്ചു.
എസ്എച്ച്ഒ ഇൻസ്പെക്ടർ രാജേഷ്, സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവരാണു റെയ്ഡിനു നേതൃത്വം നൽകിയത്. സർക്കാർഅവധി ദിനങ്ങളിലും പ്രഭാത സമയങ്ങളിലും അനധികൃതമായി വാഹനങ്ങളിൽ മെറ്റൽ കടത്തുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.